malinyam-flagoff
പ്രസിഡന്റ് പി.സി. സുബ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊടകര: മറ്റത്തൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ എന്റെ ഗ്രാമം, ശുചിത്വ ഗ്രാമം സമ്പൂർണ മാലിന്യ നിർമ്മാർജ്ജന പദ്ധതി ക്ലീൻ മറ്റത്തൂർ പ്രോജക്ടിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് സമാഹരിച്ച അജൈവ മാലിന്യം നീക്കം ചെയ്യൽ പ്രവൃത്തിക്കു തുടക്കം. പ്രസിഡന്റ് പി.സി. സുബ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. കെ.വി. ജോയ്, വൃന്ദ ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി തമിഴ് നാട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കാണ് മാലിന്യം എത്തിച്ചുനൽകുന്നത്. 20 വരെ പദ്ധതിയുടെ ഭാഗമായി മാലിന്യം നീക്കൽ ചെയ്യൽ തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു.