തൃപ്രയാർ: ശ്രീരാമ ക്ഷേത്ര മുറ്റത്ത് ഡ്രോൺ വന്നു വീണത് ഒരു മണിക്കൂർ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുറ്റത്ത് ഡ്രോൺ വീണത്. ക്ഷേത്രം അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. അപ്പോഴേക്കും ഉടമകൾ സ്ഥലത്തെത്തി. ക്ഷേത്രത്തിനു സമീപ പ്രദേശത്ത് ചിത്രീകരണം നടക്കുന്ന സീരീയൽ സംഘത്തിന്റേതായിരുന്നു ഡ്രോൺ. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമ ഡ്രോൺ ഏറ്റുവാങ്ങി. നിയന്ത്രണം വിട്ടു വന്നതാണ് ക്ഷേത്ര മുറ്റത്ത് പതിക്കാനിടയാക്കിയതെന്നും വ്യക്തമായി.