കൊടുങ്ങല്ലൂർ: സി.പി.എം അഴീക്കോട് പുത്തൻപള്ളി ബ്രാഞ്ചിന് കീഴിൽ യുവ കർഷക കൂട്ടായ്മയുടെയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. ഏകദേശം 40 സെൻ്റ് വരുന്ന ഭൂമി കൂട്ടായ്മയിലൂടെ പാകപ്പെടുത്തി ഒരുക്കിയ കൃഷിയിടത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ വിത്തിടൽ ഉദ്ഘാടനം ചെയ്തു. അസിം കളറാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗം സതീഷ് മാസ്റ്റർ, ലോക്കൽ സെക്രട്ടറി നൗഷാദ് കറുകടപ്പാടത്ത്, കർഷക സംഘം സെക്രട്ടറി ഷായി അയ്യാരിൽ, ജില്ലപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡന്റ് എം.കെ. സിദ്ധീഖ് കൃഷി ഓഫീസർ വിദ്യ ഗോപിനാഥ്‌, കർഷക മിത്ര പ്രവർത്തക ലിബിന, യുവ കർഷകൻ കാസിം തുടങ്ങിയവർ സംസാരിച്ചു. ഡ്രിപ്പ് ഇറിഗ്ഗേഷൻ സംവിധാനം ഉപയോഗിച്ചുള്ള നനയാണിവിടെ ഒരുക്കിയിരിക്കുന്നത്.