ചാവക്കാട്: കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഷറഫുനീസക്ക് യാത്രഅയപ്പു നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി. മധു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വനിതാ അംഗങ്ങളായ ലിറ്റി ജോസഫ്, സലീന എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് പി. രാജൻ മൊമെന്റോ കൈമാറി. ചടങ്ങിൽ പേഴ്‌സണൽ അസിസ്റ്റന്റ് ഗ്ലാഡ്‌സൺ മനോജ്, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി.കെ.പി. സുനിൽ കുമാർ, സൂപ്രണ്ട്മാരായ സി.എച്ച്. സാദിഖ്, വിനീത, സെക്രട്ടറി എം. ദീപുകുമാർ, ജോയിന്റ് സെക്രട്ടറി സി.സി. പെറ്റർ എന്നിവർ സംസാരിച്ചു.