wash
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ചാലക്കുടി റെസിഡന്റ്സ് അസോസിയേഷൻ ട്രസ്റ്റ് ആരംഭിച്ച വാഷ് മുറി നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കൈകഴുകൂ, കൊറോണയെ അകറ്റൂ എന്ന സന്ദേശം പ്രാവർത്തികമാക്കി ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ ട്രസ്റ്റ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ യാത്രക്കാർക്ക് കൈ കഴുകുന്നതിനായി കെ.എസ്. വാഷ് റൂം ആരംഭിച്ചു. യാത്രക്കാർക്ക് കൈകഴുകാനായി 24മണിക്കൂറും വെള്ളവും സോപ്പും ഇവിടെ ലഭിക്കുമെന്നതാണ് ദൗത്യത്തിന്റെ ഏറ്റവും മികച്ച നേട്ടം. വാഷ്‌ റൂമിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പോൾ പാറയിൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർമാരായ യു.വി. മാർട്ടിൻ, വി.ജെ. ജോജി, ബിജി സദാനന്ദൻ, അസോസിയേഷൻ സെക്രട്ടറി ഡോ. സോമൻ, ഭാരവാഹികളായ പി.ഡി. ദിനേശ്, കെ.വി. ജയരാമൻ, ലൂവീസ് മേലേപ്പുറം, കെ.എസ്.ആർ.ടി.സി യൂണിറ്റ് ഇൻ ചാർജ്ജ് കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.