mask-nalkunnu
പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാസ്‌കുകൾ നൽകുന്നു

കയ്പമംഗലം: പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാസ്‌കുകൾ നൽകി. ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിഞ്ഞനം ഗവ.യു.പി സ്‌കൂളിലെ പി.ടി.എ, ആരോഗ്യ ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് മാസ്‌കുകൾ നിർമ്മിച്ചു നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ഷാനു, ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി ജിസ്സി രഘുനാഥ്, പി.ടി.എ പ്രസിഡന്റ് സ്മിത സന്തോഷ് എന്നിവർ നേതൃത്വം നൽകി.