കൊരട്ടി: കൊരട്ടിയിൽ റോഡരികിൽ ഉണക്കപ്പുല്ലിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് പഴയ വൈഗൈ ത്രെഡ്‌സ് കമ്പനി ഭാഗത്ത് അഗ്‌നിബാധയുണ്ടായത്. ചാലക്കുടിയിൽ നിന്നെത്തിയ അഗ്‌നിശമന വിഭാഗം തീയണച്ചു.