തിരുവില്വാമല: വീടിന്റെ മേൽക്കൂര തകർന്നു ദുരിതത്തിലായ തിരുവില്വാമല, മലേശമംഗലം കുണ്ടുകാട് കോളനിയിലെ പരേതനായ അയ്യപ്പന്റെ ഭാര്യ രാധയ്ക്കും മക്കൾക്കും ലയൺസ് ക്ലബ്‌സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഒഫ് തിരുവില്വാമലയും വില്വാദ്രി പാമ്പാടിയും കൈകോർത്തു. 48 മണിക്കൂറിനുള്ളിൽ പുനർ നിമ്മിച്ചു നൽകിയ വീടിന്റെ കൈമാറ്റച്ചടങ്ങിൽ സോൺ ചെയർപേഴ്‌സൺ കൃഷ്ണകുമാർ പൂലീരി അദ്ധ്യക്ഷനായി. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി ഉദ്ഘാടനവും, ലയൺസ് ജില്ലാ ഗവർണർ എം.ഡി. ഇഗ്‌നേഷ്യസ് വിശിഷ്ടാഥിതിയും ആയിരുന്നു. പഞ്ചായത്ത് മെമ്പർമാരായ എം.ആർ. മനോജ്കുമാർ, വി. കുമാരൻ, ലയൺസ് നേതാക്കളായ എം.വി. അശോക വാര്യർ, ശിവദാസ്, രാമനാഥൻ വാരിയർ, വി.കെ. വിശ്വനാഥൻ, ടി.പി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.