ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപത് പേരിൽ ആർക്കും കോവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെ റിസൾട്ട് മുൻപ് വന്നിരുന്നു. ബാക്കി അഞ്ചു പേരുടെ റിസൾട്ടാണ് ഇന്നലെ വന്നത്‌. കോവിഡ് 19 ടെസ്റ്റിനായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ലഭിച്ച എല്ലാ ഫലങ്ങളും നെഗറ്റീവ് ആണ്. ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.