തൃശൂർ: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ജില്ലയിലെ യുവാവ് ഖത്തറിലെ അൽകോറിൽ നിന്നും എത്തിയത് 29 ന് രാവിലെ 8.30 ന്. ഒമ്പത് ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യുവാവ് സഞ്ചരിച്ചതായി ജില്ല കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. യുവാവ് സഞ്ചരിച്ച പ്രദേശങ്ങളിൽ ജില്ലയിലെ പത്ത് പേരടങ്ങുന്ന പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 385 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചിത്രം തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.
* 29 ന് 8.30ന് ദോഹയിൽ നിന്നും നെടുമ്പാശ്ശേരിയിൽ ക്യു.ആർ 514 വിമാനത്തിലെത്തി. സ്വീകരിക്കാനെത്തിയത് പിതാവ്. 10 ന് വീട്ടിലെത്തി. അന്ന് വൈകിട്ട് അൽ റീം റെസ്റ്റോറൻ്റിലെത്തി ഭക്ഷണം കഴിച്ചു.
* മാർച്ച് 1ന് രാവിലെ ചേറ്റുവയിലെ അമ്മായിയുടെ വീട്ടിലെത്തി. തുടർന്ന് തൊയക്കാവിലെ സഹോദരിയുടെ വീട്ടിലും പോയി.
* 2ന് എസ്.എൻ പുരം ലത ബേക്കറി ആൻഡ് ഷവർമ്മ സെൻ്ററിലെത്തി ഭക്ഷണം കഴിച്ചു.
* 3ന് വൈകിട്ട് 3ന് കൊടുങ്ങല്ലൂർ മുഗൾ ഗാർഡനിലെ കാർണിവൽ സിനിമാസിൽ സിനിമ കാണാനെത്തി.
* 5ന് വെള്ളാങ്കല്ലൂരുള്ള ചീപ്പുചിറ റിസോർട്ടിൽ പോയി. അന്ന് വൈകിട്ട് നേരിയ തോതിൽ തൊണ്ടവേദനയുണ്ടായി.
*6ന് രാവിലെ 10.30 മുതൽ 12.30 വരെ പുഴയ്ക്കലിലുള്ള ശോഭ സിറ്റിയിലെത്തി. അവിടെ മാക്സ്, ഡബ്ല്യു, സ്പാൻ, വിസ്മയ്, ട്വിൻ ബേർഡ്സ് എന്നീ കടകളിലെത്തി.
12.30ന് ശേഷം വെസ്റ്റ് ഫോർട്ടിലുള്ള ലിനൻ ക്ലബിലും 5.30ന് പെരിഞ്ഞനത്ത് ഡോ. സുരേഷ് കുമാറിൻ്റെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു.
6 ഓടെ മർവ റെസ്റ്റോറൻ്റിലെത്തി ഭക്ഷണം കഴിച്ചു.
* 8ന് ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ പാവറട്ടി വെണ്മേനാടുളള വീട്ടിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് 7 ഓടെ ജില്ലാ ആശുപത്രിയിലെത്തിയ യുവാവ് ഐസോലേഷൻ വാർഡിൽ അഡ്മിറ്റായി.