പുതുക്കാട്: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശം അനുസരിച്ച് പാലിയേക്കരയിലും ഫാസ് ടാഗ് ട്രക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇരു ദിശകളിലേക്കും ഓരോ ട്രാക്കാണ് പണം നൽകി പോകുന്ന വാഹനങ്ങൾക്കും സൗജന്യ പാസ് ഉപയോഗിക്കുന്നവർക്കും ഉള്ളത്. മൂന്ന് തവണ മാറ്റി വച്ചെങ്കിലും ഫാസ് ടാഗ് എടുത്ത വാഹനങ്ങൾ നാല്പത് ശതമാനത്തോളം മാത്രമാണ്. ഇതിനാൽ തന്നെ ഫാസ്ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ പണം നൽകി പോകുന്ന ട്രാക്കിൽ ഉണ്ടാകേണ്ടതിരക്ക് ഇന്നലെ അനുഭവപെട്ടില്ല. കൊറാണി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ കുറവാണ് തിരക്ക് കുറക്കാൻ ഇടയാക്കിയത്.