കൊടുങ്ങല്ലൂർ: സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ചു കൊണ്ടുള്ള യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. യൂത്ത് കോൺഗ്രസ് ശ്രീനാരായണപുരം മണ്ഡലം പ്രസിഡൻ്റ് വാണി പ്രയാഗ് ആണ് ആരോഗ്യമന്ത്രിയെ പ്രശംസിച്ചും പ്രതിപക്ഷ നേതാവിനെ തള്ളിപ്പറഞ്ഞും കുറിപ്പ് പോസ്റ്റ് ചെയ്തത്. കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് വാണി പ്രയാഗ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പോസ്റ്റിൽ ആരോഗ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുമുണ്ട്.