ചാഴൂർ: ഗൾഫിൽ വെച്ച് യുവതി കുഴഞ്ഞുവീണു മരിച്ചു. ചാഴൂർ മേനോത്തുപറമ്പിൽ സന്തോഷിന്റെ ഭാര്യ അഞ്ജുവാണ് (34) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെ അജ്മാനിൽ ഭർത്താവിനൊപ്പം താമസിക്കുന്ന വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. സംസ്‌കാരം പിന്നീട് നടക്കും. മക്കൾ: ആദിത്യകൃഷ്ണ, അദ്വൈത് കൃഷ്ണ.