tpr-life
ടി.പി.ആർ ലൈഫ് ഫാർമ ആൻഡ് ക്ലിനിക്കും ഫിറ്റ്‌നസ് സെന്ററിന്റേയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീൽചെയറും വാക്കിംഗ് സ്റ്റിക്കും വിതരണം ചെയ്യുന്നു..

തൃപ്രയാർ: തൃപ്രയാർ സെന്ററിൽ പ്രവർത്തനം ആരംഭിച്ച ടി.പി.ആർ ലൈഫ് ഫാർമ ആൻഡ് ക്ലിനിക്കും ഫിറ്റ്‌നസ് സെന്ററിന്റേയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമീപത്തെ ഒമ്പത് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് വീൽ ചെയറും വാക്കിംഗ് സ്റ്റിക്കും വിതരണം ചെയ്തു. ആക്ട്‌സ് തൃപ്രയാർ യൂണിറ്റിനും സാന്ത്വനം സ്‌പെഷ്യൽ സ്‌കൂളിനും ധനസഹായവും നൽകി. കിടപ്പുരോഗികൾക്ക് 63 ഓളം വീൽ ചെയറും മറ്റു സാമഗ്രികളും ധനസഹായ വിതരണവും നടത്തി. ഗീത ഗോപി എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് എം.ഡി. ഷൈൻ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. സജിത, വിജി ശശി, എ വി. ശ്രീവത്സൻ, ജ്യോതി കനകരാജ്, ഡയറക്ടർമാരായ പ്രദീഷ് കുമാർ, ഷൈജു കെ.എസ്. ശിവകുമാർ പി.ഡി, ജിബി ഷൈൻ, ഉണ്ണിക്കൃഷ്ണൻ ചെമ്പോലപുറത്ത് എന്നിവർ സംസാരിച്ചു.