തൃശൂർ: സംസ്ഥാന ആരോഗ്യ വകുപ്പും മോട്ടോർ വാഹന വകുപ്പും ചേർന്ന് തൃശൂർ-മണ്ണുത്തി ബൈപാസിൽ ബംഗളൂരുവിൽ നിന്നും വരുന്ന അന്തർ സംസ്ഥാന ബസുകളിലെ യാത്രക്കാരിൽ കൊറോണ വൈറസ് പരിശോധന തുടങ്ങി. വേണ്ടി വന്നാൽ ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ ആംബുലൻസിൽ ആശുപത്രിയിൽ മാറ്റുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തിയാണ് പരിശോധന. യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നുണ്ട്. വെള്ളിയാഴ്ച ആണ് ഏറ്റവും അധികം ബംഗളൂരു യാത്രക്കാരുള്ളത്.