തൃശൂർ: പട്ടിക്കാട് ഒഡീഷ സ്വദേശിയായ തൊഴിലാളി സന്യാസി നായിക്ക് കൊല്ലപ്പെട്ട കേസിലെ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി അശോകിനെയാണ് ആന്ധ്രയിലെ ഗുണ്ടൂർ റെയിൽവേ സ്റ്റേഷനിൽ ആന്ധ്ര പൊലീസ് പിടികൂടിയത്. കൊലപാതകം നടന്ന ദിവസം മുതൽ കാണാതായ അശോകിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇത് സംബന്ധിച്ച് പൊലീസ് അന്യസംസ്ഥാനങ്ങളിലേക്കും വയർലെസ് സന്ദേശം കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ആന്ധ്ര പൊലീസിന്റെ പിടിയിലാകുന്നത്. ഇത് സംബന്ധിച്ച് കേരള പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് പീച്ചി പൊലീസ് വെള്ളിയാഴ്ച ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഇയാളെ പീച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യും.