തൃശൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ 17 വരെ ബംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭ സർക്കാർ നിർദ്ദേശങ്ങളെ തുടർന്ന് മാറ്റി വെച്ചെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി അറിയിച്ചു. 1500 പ്രതിനിധികളായിരുന്നു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെയുള്ള നേതാക്കൾ ബംഗളൂരുവിലെത്തിയിരുന്നു.