lorry
കൂമ്പുഴ പാലത്തിന് സമീപം ചരക്ക് ലോറി താകീഴായി മറിഞ്ഞ് കിടക്കുന്നു

എരുമപ്പെട്ടി: അക്കികാവ് കേച്ചേരി ബൈപാസ് റോഡിൽ എയ്യാൽ കൂമ്പുഴ പാലത്തിന് സമീപം ചരക്ക് ലോറി മരത്തിലിടിച്ച് മറിഞ്ഞു. ഡ്രൈവറും രണ്ട് സഹായികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കർണ്ണാടകയിലേക്ക് വളവുമായി പോയിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്. അമിത വേഗത്തിസായിരുന്നുവെന്നും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. ഡ്രൈവർ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സംഭവസ്ഥലത്ത് നിന്ന് മറ്റൊരു വാഹനത്തിൽ കയറി പോയതായ് വാഹനത്തിലുണ്ടായിരുന്ന ക്ലീനറും നാട്ടുകാരും പറഞ്ഞു. ലോറിക്കകത്തുണ്ടായിരുന്ന മദ്യക്കുപ്പികൾ ഇവർ മാറ്റിയതായും നാട്ടുകാർ പറഞ്ഞു.