ഗുരുവായൂർ: തെരുവ് വിളക്കുകൾ നന്നാക്കാൻ കരാറെടുത്തവരെ നിയന്ത്രിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ലെന്ന ആക്ഷേപവുമായി ഭരണപക്ഷ കൗൺസിലർ. നഗരസഭയുടെ പല ഭാഗങ്ങളും ഇരുട്ടിൽ കിടക്കുമ്പോഴും തെരുവ് വിളക്കുകൾ നന്നാക്കാൻ കരാറെടുത്തയാൾക്ക് കൃത്യമായി പണം നൽകുന്നുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർ ഹബീബ് നാറാണത്ത് ആരോപിച്ചു.

തെരുവ് വിളക്കിന്റെ അറ്റകുറ്റപ്പണിക്കായി പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് നഗരസഭ നൽകുന്നത്. കരാറുകാർ ജോലിയെടുക്കാത്ത ദിവസങ്ങളിലെ പണം നൽകാതിരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. വീഴ്ച ആവർത്തിക്കുകയാണെങ്കിൽ കരാറുകാരനെ മാറ്റാൻ നടപടി വേണമെന്നും ഹബീബ് ആവശ്യപ്പെട്ടു. റോഡ് പണിയുടെ കരാറുകാർ സമയബന്ധിതമായി പണികൾ പൂർത്തിയാക്കാത്തതിനെ ഭരണ പക്ഷവും പ്രതിപക്ഷവും കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു.