മുപ്ലിയം: ജനങ്ങൾ അവരുടെ നിലവിലെ അവസ്ഥയുടെ വേരുകൾ തേടി നടത്തുന്ന അന്വേഷണമാണ് ചരിത്രപഠനമെന്ന് സാമൂഹികശാസ്ത്രജ്ഞനും ചരിത്രകാരനുമായ ഡോ. കെ.എൻ. ഗണേഷ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുനിയാട്ടുകുന്ന് ചരിത്രസെമിനാർ ചരിത്രം ഉണ്ടാകുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂരിലെ വിവിധ കോളേജുകളിൽ നിന്നുള്ള ചരിത്രവിദ്യാർത്ഥികളാണ് സെമിനാറിൽ പങ്കെടുത്തത്.
ആർക്കിയോളജിസ്റ്റ് ഡോ. ജനി പീറ്റർ കേരളത്തിലെ മുനിയറകളെപറ്റി വിശദീകരിച്ചു. പരിഷത്ത് കൊടകര മേഖലാ പ്രസിഡന്റ് ടി.എ. വേലായുധൻ അദ്ധ്യക്ഷനായി. ചരിത്രദ്ധ്യാപിക മീനു ജേക്കബ്, ടി.വി. ബാലകൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ, പി.കെ. അജയകുമാർ, കെ.കെ. അനീഷ് കുമാർ, ഇ.ഡി. ഡേവിസ്, വർഗീസാന്റണി, എൻ.കെ. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. സെമിനാറിനു ശേഷം ചരിത്ര വിദ്യാർത്ഥികളും അദ്ധ്യാപകരും മുനിയാട്ടുകുന്ന് സന്ദർശിച്ചു.