തൃപ്രയാർ: ബസ് യാത്രക്കിടെ യുവതിയെ അപമാനിച്ച യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി മൊകേരി സ്വദേശി ചാലിൽ വീട്ടിൽ ഫാസിലാണ് (29) പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെന്ത്രാപ്പിന്നിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന മുനീർ എന്ന സ്വകാര്യ ബസിലാണ് സംഭവം. യുവതിയുടെ പരാതി പ്രകാരം ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിറുത്തുകയായിരുന്നു.

ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പൊലീസിനെ എല്പിച്ചു. എസ്.എച്ച്.ഒ കെ. ഉമേഷ്, എസ്.ഐ വി.കെ അരിസ്റ്റോട്ടിൽ, എ.എസ്.ഐ വിജുകുമാർ, സീനിയർ സി.പി.ഒമാരായ എം.കെ അസീസ്, ഉമേഷ് എന്നിവരുടെ സംഘമെത്തി ഫാസിലിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ, എറണാകുളം സ്റ്റേഷനുകളിൽ വിവിധ മോഷണ കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ്...