കയ്പമംഗലം: ആക്ട്‌സ് ചെന്ത്രാപ്പിന്നിയുടെ ആഭിമുഖ്യത്തിൽ കൊറോണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചെന്ത്രാപ്പിന്നി, ചാമക്കാല, എടത്തിരുത്തി, കൊപ്രക്കളം, കമ്പനികടവ്, കാളമുറി, അറവുശാല എന്നിവിടങ്ങളിൽ കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുടെ മുൻകരുതലിനെ കുറിച്ചുള്ള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ലഘുലേഖകളുടെ വിതരണവും മൈക്ക് അനൗൺസ്‌മെന്റും നടത്തി. ആക്ട്‌സ് ഭാരവാഹികളായ സോമൻ, പി.എം.എസ്. ആബിദീൻ, അജ്മൽ, ബാബു, സുനിൽ, ഐ.ബി. വേണുഗോപാൽ, അനിൽ എന്നിവർ നേതൃത്വം നൽകി.