ചാലക്കുടി: സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മുൻകരുതലായി എല്ലാ ഭക്ഷണ ശാലകളിലും ഉപയോഗിക്കുന്ന ഗ്ലാസുകളും മറ്റ് പത്രങ്ങളും സുരക്ഷിതത്വം കണക്കിലെടുത്തു വേണ്ടവിധം അണുവിമുക്തമാക്കണമെന്ന് ശ്രീനാരായണ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ ഭീതി ഒഴിയുന്നതുവരെ ഡിസ്‌പോസബിൾ പാത്രങ്ങൾ ഉപയോഗിക്കാൻ താത്കാലികമായി അനുമതി കൊടുത്താലും ഈ വിഷയത്തിന് പരിഹാരം കാണാൻ കഴിയുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എം.എൻ. അഖിലേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ആർ. ബാബു പ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഇ.കെ. രാജശേഖരൻ, ട്രഷറർ എ.ആർ. രാമകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ പ്രൊഫ. സി. നിത്യദാസ്, ഒ.എസ്. അനിൽകുമാർ, അഡ്വ. എം.കെ. റോയ്, കെ.വി. ഗോപി, എ.എം. ചന്ദ്രശേഖരൻ, എം.വി. ഷിബു എന്നിവർ പ്രസംഗിച്ചു.