പഴയന്നൂർ: പഴയന്നൂർ പഞ്ചായത്തിലെ ചീരക്കുഴി പ്രദേശത്ത് പൊട്ടചീനിക്കൽ വീട്ടിൽ രമേഷിന്റെ ഭാര്യ സുലോചനയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഒരു നാട് കൈകോർക്കുന്നു. ഇരുപത് ലക്ഷം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഒരു കാരുണ്യ വിപ്ലവത്തിനൊരുങ്ങുകയാണ് എളനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എളനാട് ചാരിറ്റബിൾ ട്രസ്റ്റും പഴയന്നൂർ പഞ്ചായത്ത് ഭരണസമിതിയും.

പഴയന്നൂർ പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നായി ചികിത്സക്കാവശ്യമുള്ള പണം സ്വരൂപിക്കാൻ ആണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്

സുലോചനയ്ക്ക് വൃക്ക നൽകാൻ ഭർത്താവ് രമേഷ് തയ്യാറാണ് എന്നാൽ ഭീമമായ തുക ഇവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായ സാഹചര്യത്തിലാണ് നാട് ഈ ദൗത്യം ഏറ്റെടുക്കുന്നത്
ആഗസ്റ്റ് അവസാനത്തോടെ സുലോചനയുടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഴയന്നൂരുകാർ. ഇതിനായി പഴയന്നൂർ കാനറാ ബാങ്കിൽ ഒരു അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4667101004593. ഐ.എഫ്.എസ്.സി കോഡ്: CNRB 0004667.