മാള: പുത്തൻചിറയിൽ സി.പി.എം - ബി.ജെ.പി സംഘർഷത്തിൽ 14 പേർക്കെതിരെ പൊലീസ് കേസ്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് വച്ച് ബി.ജെ.പി പ്രവർത്തകനായ ബൈജുവും സി.പി.എം പ്രവർത്തകനായ രാഗിലും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. മുൻവൈരാഗ്യത്തിൻ്റെ പേരിലായിരുന്നു സംഭവം ഉണ്ടായതെന്ന് മാള സി.ഐ പറഞ്ഞു. പിന്നീട് ഇത് ചോദ്യം ചെയ്യാൻ ബൈജുവിൻ്റെ സുഹൃത്തുക്കൾ രാഗിലിൻ്റെ വീട്ടിൽ പോയി. അവിടെ നിന്ന് തിരിച്ച് വരുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായി. ഇരു വിഭാഗത്തിലുമായി ഏതാനും പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിലെ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് മാള സി.ഐ സജിൻ ശശി പറഞ്ഞു.