ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ കൈതവളപ്പിന് സമീപം ഉയർത്തുന്ന തേവർ പന്തലിന് കാൽ നാട്ടി. ക്ഷേത്രം മേൽശാന്തി ഏറന്നൂർ സംഗമേശ്വരൻ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ആലിലകളും മാവിലകളും ചാർത്തിയ കവുങ്ങ് പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രൊഫ. സി.എം മധു , പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എസ് ഭരതൻ, പെരുവനം ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കാളത്ത് രാജഗോപാൽ, കൃഷ്ണനുണ്ണി തൃപ്രയാർ, രാജീവ് ചേർപ്പ്, സുബിൻ ചാത്തക്കുടം, മോഹനചന്ദ്രൻ തൊട്ടിപ്പാൾ, ഗോപാലൻ തൈക്കാട്ടുശേരി, ഭക്തജനങ്ങൾ, ദേശക്കാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്നാണ് ഉയർത്തിയത്.
ബഹുനില വർണ്ണ പന്തലിന്റെ നിർമ്മാണം ആറാട്ടുപുഴ എം. കൃഷ്ണകുമാറും ദീപാലങ്കാരം തിരൂർ ക്ലാസിക്ക് സൗണ്ടിന്റെ ഗോപാലകൃഷ്ണനുമാണ് നിർവഹിക്കുന്നത്. പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. സജേഷ് കെ, ട്രഷറർ എം. ശിവദാസൻ, വൈസ് പ്രസിഡന്റ് എ.ജി. ഗോപി , ജോ. സെക്രട്ടറി സുനിൽ പി. മേനോൻ , ഓഡിറ്റർ പി. രാജേഷ് എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി കാൽനാട്ടൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പന്തലിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ആറാട്ടുപുഴ പൂരം ഏപ്രിൽ 5 നും തറക്കൽ പൂരം ഏപ്രിൽ 4നും പെരുവനം പൂരം ഏപ്രിൽ 2നും തിരുവാതിര വിളക്ക് ഏപ്രിൽ1ന് വെളുപ്പിനും പൂരം കൊടിയേറ്റം മാർച്ച് 30നുമാണ്.