തൃശൂർ: കൊറോണയെ പ്രതിരോധിക്കാൻ മദ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചിടണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ബാറുകളിലും ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങളിലും അനുഭവപ്പെടുന്ന ജനത്തിരക്ക് നിയന്ത്രിക്കാതെ കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാനാവില്ല.
വിദ്യാലയങ്ങളും സിനിമാശാലകളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടതു കൊണ്ടോ ഉത്സവാഘോഷങ്ങളും വിവാഹാഘോഷങ്ങളും ഉപേക്ഷിച്ചതു കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ പ്രൊഫ. വി.എ വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഖിൽ നായർ, ഷൈലജ വിശ്വനാഥൻ, പ്രൊഫ. യു.എസ് മോഹനൻ, ശശിധരൻ, രാമചന്ദ്രൻ പള്ളിയിൽ, വി.എം. രാജേഷ് എന്നിവർ പ്രസംഗിച്ചു...