sunilkumar-mla
അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.

മാള: കൊവിഡ് 19 പശ്ചാത്തലത്തിൽ കാർഷിക കാർഷികേതര ബാങ്ക് വായ്പകൾക്കും മൈക്രോ ഫിനാസ് സ്ഥാപനങ്ങൾക്കും മോറോട്ടോറിയം പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ: വി.ആർ സുനിൽ കുമാർ എം.എൽ. എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ കുറവ് വന്നിരിക്കുകയും ജോലിക്ക് പോകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം നിലവിലുണ്ട്. കാർഷിക, കാർഷികേതര ബാങ്കുകളിൽ നിന്നും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ എടുത്തിരിക്കുന്ന ജനങ്ങൾക്ക് വായ്പ തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും എം.എൽ.എ നിവേദനത്തിൽ പറഞ്ഞു. ബാങ്കുകളിൽ നിന്ന് തിരിച്ചടവിനുള്ള സമ്മർദ്ദം മൂലം കൊള്ളപ്പലിശയ്ക്ക് കടം എടുത്ത് അയ്ക്കേണ്ട സാഹചര്യം വരുവാൻ സാദ്ധ്യതയുണ്ട്. ഇത് സാധാരണക്കാരെ വലിയ കടക്കെണിയിൽ എത്തിക്കുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.