ചാവക്കാട്: തീരദേശ മേഖലയിൽ വിദേശത്ത് നിന്നെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കുന്നില്ലെന്ന് പരാതി. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പിന്റെയും, അങ്കണവാടി വർക്കർമാരുടെയും, ഡോക്ടർമാരുടെയും, പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ കൂട്ടായ ബോധവത്കരണ പരിപാടിയും, എല്ലാ വീടുകളിലും നിരീക്ഷണങ്ങളും, ലഘുലേഖ വിതരണവും നടക്കുന്നുണ്ട്.
ഇതിനിടെ തീരദേശ മേഖലയിൽ വിദേശത്ത് നിന്നെത്തിയവരെ കണ്ടെത്തി നിർദ്ദേശം നൽകിയിട്ടും, ഇവരിൽ പലരും ആരോഗ്യ രക്ഷാ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. പൊതു ജനങ്ങളുമായി ഇടപഴകിയും, പൊതു ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിക്കാതെയും സഞ്ചരിക്കുന്നുവെന്നാണ് പരാതി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിക്കാത്തവർക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് അധികൃതർ...