പുതുക്കാട്: മകന്റെ വിവാഹത്തിന്റെ ആർഭാടം കുറച്ച് സ്വരൂപിച്ച ഒരു ലക്ഷം രൂപ സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകി മാതൃകയായി കുടുംബം. ആമ്പല്ലൂർ തൈവളപ്പിൽ സുരേഷിന്റെയും ഗീതയുടെയും മകൻ ശരത്തിന്റെ വിവാഹത്തോട് അനുബന്ധിച്ച് തലോർ സർവീസ് സഹകരന്ന ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പാലിയേറ്റീവ് സൊസൈറ്റിക്ക് ധനസഹായം കൈമാറിയത്. ചിറ്റിലപ്പിള്ളി പാവുങ്ങൽ ബാബുവിന്റെയും ലിഷയുടെയും മകൾ അശ്വതിയെയാണ് ശരത്ത് മിന്നു ചാർത്തിയത്. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. തങ്കം ടീച്ചർ ധനസഹായം എറ്റുവാങ്ങി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.