sevabharathi
മുളംകുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ രക്തദാനത്തിനെത്തിയ സേവാഭാരതി പ്രവർത്തകർ

തൃശൂർ : കൊറോണയുടെ പശ്ചാത്തലത്തിൽ രക്തം നൽകാൻ ആളുകൾ എത്താത്തതിനെ തുടർന്ന് ഉണ്ടായ രക്തക്ഷാമം തീർക്കാൻ സന്നദ്ധരായി യുവജന - സാംസ്‌കാരിക സംഘടനകൾ. കഴിഞ്ഞ ദിവസമാണ് ഐ.എ.എം, മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാനത്തിനായി ഇന്നലെ നൂറുക്കണക്കിന് പേരെത്തി. സേവാഭാരതി, ഡി.വൈ.എഫ്.ഐ, നിരവധി യുവാക്കൾ എന്നിവരാണ് രക്തം നൽകാനെത്തിയത്.

മുളങ്കുന്നത്ത്കാവ് ബ്ലഡ് ബങ്കിലേക്ക് സേവാഭാരതി കരുമത്ര യൂണിറ്റിന്റെ നേതൃത്വത്തിൽ 35 പേർ രക്തദാനം നടത്തി. അടുത്ത ദിവസം മുതൽ കൂടുതൽ പേർ മെഡിക്കൽ കോളേജിലെത്തി രക്തദാനം നടത്തും. പഞ്ചായത്തംഗം രാജീവൻ തടത്തിൽ, സേവാ പ്രമുഖ് കെ.അഖിൽ, ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ശ്രീദാസ്, ബൂത്ത് പ്രസിഡന്റ് സുരേഷ് കുമാർ പുതിയേടത്തിൽ, കെ.ശരത്ത് എന്നിവർ നേതൃത്വം നൽകി