വടക്കാഞ്ചേരി: കൊറോണ ഭീതിയെ തുടർന്ന് ജനങ്ങൾ യാത്ര ഉപേക്ഷിച്ചതിനാൽ സ്വകാര്യ ബസ് സർവീസുകൾ വെട്ടിച്ചുരുക്കി. ഓരോ ട്രിപ്പിലും ആളുകൾ വളരെ കുറവാണു്. ഇതേ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നിറുത്തിവച്ചേക്കും. ഡീസൽചെലവും, തൊഴിലാളികളുടെ ശമ്പളവും കൈയ്യിൽ നിന്നും എടുത്തു കൊടുക്കേണ്ട അവസ്ഥയിലാണ് ബസ് സർവീസ് വെട്ടിച്ചുരുക്കിയതെന്ന് സ്വകാര്യ ബസുടമ പറഞ്ഞു.