korona
പൊതുജനങ്ങൾക്ക് കൈകഴുകുന്നതിനായി ചാവക്കാട് മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നഗരസഭ ഒരുക്കിയ സൗകര്യം.

ചാവക്കാട്: കൊറോണ വ്യാപനം തടയുന്നതിനായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തി. ചാവക്കാട് നഗരസഭാ ഓഫീസ്, ബസ് സ്റ്റാൻഡ്, ബ്ലാങ്ങാട് ബീച്ച്, മിനിസിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലായിടങ്ങളിലും വച്ചിട്ടുള്ള വെള്ള ടാങ്കിൽ കൊറോണ ബോധവത്കരണ ലഘുലേഖ നോട്ടീസും പതിച്ചിട്ടുണ്ട്.