ചാവക്കാട്: കടപ്പുറം പഞ്ചായത്തിലുള്ള തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് നിയന്ത്രണം വിട്ട് കാർ റോഡരികിലെ കൽവർട്ടിലിടിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തളിക്കുളം പണിക്കവീട്ടിൽ മുഹമ്മദാലി(63 ), കയ്പ്പമംഗലം മങ്ങാപ്പറമ്പിൽ മുഹമ്മദ് (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.