പുതുക്കാട്: ട്രയിൻ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കൊറോണ പ്രതിരോധ ബോധവത്കരണം നടത്തി. പുതുക്കാട് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് ബോധവത്കരണം സംഘടിപ്പിച്ചത്. യാത്രക്കാർക്ക് കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ അടങ്ങിയ പത്രിക വിതരണം, താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണം എന്നിവ നടത്തി.
എ.ഐ.വൈ.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് മാസ്‌കുകൾ വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ്ജ് മാത്യു, പൊതുജനാരോഗ്യം മെഡിക്കൽ ഓഫീസർ ഡോ.എസ്. സജ്ജീവ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ, ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. സന്ധ്യ, ട്രയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ശ്യാൽ പുതുക്കാട്, സ്റ്റേഷൻ മാസ്റ്റർ ഇ.ഡി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.