കയ്പമംഗലം: കയ്പമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് മാസമായി അവശ്യമരുന്നുകൾ ഇല്ലെന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളില്ലെന്നും ആരോപിച്ചും, കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആശുപത്രിയിൽ സൂപ്രണ്ടിനെ സന്ദർശിച്ച് പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി കെ.എഫ്. ഡൊമിനിക്, സുരേഷ് കൊച്ചു വീട്ടിൽ, പി.ടി. രാമചന്ദ്രൻ, കെ.എ. ദിവാകരൻ, ദാസൻ പനക്കൽ, വി.കെ. ഉല്ലാസ് എന്നിവർ പങ്കെടുത്തു. അവശ്യമരുന്നുകൾ ഉടൻ എത്തിക്കാത്ത പക്ഷം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.