കാഞ്ഞാണി: മണലൂരിൽ രോഗപ്രതിരോധപ്രവർത്തനങ്ങൾ മാത്യകാപരമാണെന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചുചേർത്ത അവലോകനയോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്തിൽ നിരീക്ഷണത്തിലുള്ള പ്രവാസികൾ ഉൾപ്പടെ 76 വിടുകളിൽ നിരീക്ഷണത്തിലാണ്. മൂന്നുപേർ ഇറ്റലിയിൽ നിന്ന് വന്നവരും രണ്ടുപേർ ഫ്രാൻസ്, ന്യൂസ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. നിരീക്ഷത്തിലുള്ളവർക്ക് എല്ലാ സഹായങ്ങളും സൗകര്യങ്ങളുമൊരുക്കാൻ മുരളി പെരുനെല്ലി എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതികൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് വിജി ശശി അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, പഞ്ചായത്ത് സെക്രട്ടറി ടി.വി. ശിവദാസ് സംസാരിച്ചു.