തൃശൂർ: കോവിഡ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നുവെന്നതിന്റെ പേരിൽ ഫ്‌ളാറ്റിൽ ദമ്പതികളെ പൂട്ടിയിട്ടതായുള്ള പരാതി വ്യാജമാണെന്ന് ഫ്‌ളാറ്റ് ഭാരാവാഹികൾ. ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ നിർദ്ദേശപ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. ദമ്പതികൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് വിഷയം അവരെ ധരിപ്പിച്ചപ്പോൾ അസോസിയേഷൻ ഭാരാവാഹികളെ അവഹേളിക്കുകയാണ് ചെയ്തതെന്ന് പറയുന്നു. ഐസോലേഷൻ വാർഡിലേക്ക് പോകാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നും ഭാരാവാഹികൾ കുറ്റപ്പെടുത്തി.