എണ്ണ ഛായാചിത്രം പെരുവനം സതീശൻ മാരാർ, അജിത്ത് വടക്കുട്ട് എന്നിവരിൽ നിന്നും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം. വിജയകുമാർ ഏറ്റുവാങ്ങുന്നു.
ആനന്ദപുരം: മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് അജിത്ത് വടക്കൂട്ട് വരച്ച ഭഗവാന്റെ എണ്ണ ഛായാചിത്രത്തിന്റെ സമർപ്പണം നടത്തി. പെരുവനം സതീശൻ മാരാർ, അജിത്ത് വടക്കുട്ട് എന്നിവരിൽ നിന്നും 4അടി ഉയരവും 3 അടി വീതിയുമുള്ള ചിത്രം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം. വിജയകുമാർ ഏറ്റുവാങ്ങി. പെരുവനം പ്രകാശൻ മാരാർ, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി വി. രാധാകൃഷ്ണൻ, ട്രഷറർ എം. രവീന്ദ്രൻ, ജോ.സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.