കൊടകര: വിവിധയിടങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റു. കൊടകര ജംഗ്ഷനിൽ ചെങ്ങനാശേരി ഡെപ്പോയിലെ സൂപ്പർഫാസ്റ്റ് ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാരൂർ പുന്നേലിപറമ്പിൽ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടകര കൊപ്രക്കളത്ത് ഇന്നലെ വൈകീട്ട് ആറുമണിയോടെ ഉണ്ടായ കാറപകടത്തിൽ കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് അപകടത്തിൽ പെട്ടത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.