പരിയാരം പഞ്ചായത്ത് അങ്കണത്തിൽ തുടക്കമിട്ട ബ്രേക്ക് ദി ചെയിൻ സംവിധാനം ബി.ഡി. ദേവസി എം.എൽ.എ കൈകൾ വൃത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കോറോണ വൈറസിനെ അതിജീവിക്കുന്നതിന്റെ ഭാഗമായി പരിയാരം പഞ്ചായത്തിൽ ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജനീഷ് ജോസ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വൈറസ് ബാധ ഒഴിവാക്കുന്നതിന് പഞ്ചായത്ത് അങ്കണത്തിൽ ലോഷൻ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കലിനും തുടക്കമിട്ടു. ബ്രേക്ക് ദി ചെയിൻ എന്ന പേരിൽ ആരോഗ്യ വകുപ്പ് അവതരിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.