തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ ഉള്ള പഠന സാമഗ്രികൾ ഒരുക്കുന്ന തിരക്കിലാണ് വിദ്യ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകർ.

ഓൺലൈൻ സേവങ്ങളായ മൂഡിൽ, ഗൂഗിൾ ക്ലാസ് റൂം, മറ്റ് ഓൺലൈൻ സേവനം എന്നിവ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്ക് കോഴ്‌സ് നോട്ടുകൾ നൽകുന്നത്. വീട്ടിലിരുന്നു ചെയ്യാനുള്ള പഠനസാമഗ്രികളും രക്ഷിതാക്കളെ ഫോണിൽ വിളിച്ചു ആവശ്യം വേണ്ട നിർദ്ദേശങ്ങളും നൽകുന്നുണ്ട് . ഓൺലൈൻ സംവിധാനങ്ങളെ പറ്റി പരിശീലനം ആവശ്യമായവർക്ക് കോളേജിലെ ലാബുകളിൽ പരിശീലനവുമുണ്ട് . മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലക്‌സ് ചാക്കോ ആണ് മൂഡിൽ ഓൺലൈൻ സേവങ്ങളെ പറ്റി പരിശീലനം നൽകുന്നത്. സംസ്ഥാനത്ത് ഈ മാസം 31 വരെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു . ഈ സമയം പഠനത്തിനായുള്ള അവധിയായി കണക്കാക്കണമെന്ന് സാങ്കേതിക സർവകലാശാലയും നിർദ്ദേശം നൽകിയിരുന്നു.