മാള: പുത്തൻചിറ പാടശേഖരത്തിൽ നിന്ന് സപ്ലൈകോ നെല്ല് സംഭരിച്ച് ഒരു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് ആക്ഷേപം. എസ്.ബി.ഐയിൽ അക്കൗണ്ട് ഉള്ളവർക്കാണ് പണം ലഭിക്കാത്തതെന്ന് പുത്തൻചിറ വില്വമംഗലം പാടശേഖര സമിതി സെക്രട്ടറി പി.സി ബാബു ആവശ്യപെട്ടു. എസ്.ബി.ഐ മാള ശാഖയിൽ സപ്ലൈകോ തന്ന ബില്ലും ആധാർ കാർഡ് കോപ്പിയും ഒരു ഫോട്ടോയും കൊടുത്തിട്ട് 50 ശതമാനം തുക ലോൺ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഇവരുടെ അപേക്ഷകൾ ജില്ലാ ഓഫീസിൽ എത്തിയിട്ടില്ലെന്നാണ് പാടശേഖര സമിതിയുടെ ആക്ഷേപം.