തൃശൂർ : തൃശൂർ ജില്ലാ ഭാരത് ധർമ്മ മഹിളാ സേനയുടെ നേതൃത്വത്തിൽ കൊറോണ വൈറസിനെതിരെ
ബോധവത്കരണ കാമ്പയിൻ നടത്തി. ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ബി.ഡി.ജെ.എസ്‌ തൃശൂർ ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാലിന്റെ നേതൃത്വത്തിൽ ശക്തൻ സ്റ്റാൻഡിലെ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും മാസ്കും തൂവാലയും നൽകി. തൃശൂർ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ് വിശദീകരണം നൽകി. ബി.ഡി.എം.എസ് പ്രവർത്തകർ ജാഗ്രതാ നിർദേശം അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇന്ദിരാദേവി ടീച്ചർ, മണ്ഡലം പ്രസിഡന്റുമാരായ വി.കെ കാർത്തികേയൻ, സുബിൻ, ബി.ഡി.എം.എസ് ജില്ലാ ട്രഷറർ അജിത സന്തോഷ്, ലീലാ നാരായണൻ, ഷിനി ഷൈലജൻ, പദ്‌മിനി ഷാജി എന്നിവർ നേതൃത്വം നൽകി.