ചാവക്കാട്: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ കുറവിനെ തുടർന്ന് പുതുപൊന്നാനി ചാവക്കാട് അഞ്ചങ്ങാടി റൂട്ടിൽ ബസ് സർവീസ് പകുതിയാക്കി വെട്ടിച്ചുരുക്കി. വിവിധ സ്വകാര്യ ബസുകളുടെ ഉടമകൾ തമ്മിൽ പരസ്പര ധാരണയോടെയാണ് സർവീസുകളുടെ എണ്ണം ചുരുക്കിയത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ കുറവാണ് സർവീസ് വെട്ടിച്ചുരുക്കലിന് കാരണമായത്. ഡീസലിന് മുടക്കുന്ന തുക പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ് സർവീസുകളുടെ എണ്ണം ചുരുക്കിയതെന്ന് ബസ് ഉടമകൾ പറയുന്നു. ചാവക്കാട് ഏനാമാവ് കാഞ്ഞാണി തൃശൂർ റൂട്ടിലും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം സ്വകാര്യബസ് സർവീസുകൾ വെട്ടിച്ചുരുക്കേണ്ട സ്ഥിതിയാണെന്ന് ബസ് ഉടമകൾ പറഞ്ഞു.