അന്തിക്കാട്: വീടിന്നകത്ത് പാതിരയ്ക്ക് പറന്നെത്തി വീട്ടുകാരെ ഭയപ്പെടുത്തിയ വെള്ളിമൂങ്ങയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ അന്തിക്കാട് യു.എ.ഇ ഹാളിന് സമീപം പുളിന്ത്ര പറമ്പിൽ നൗഷാദിന്റെ വീടിന്നകത്തെ അട്ടത്താണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. വലിയ ചിറകടിയും അപശബ്ദങ്ങളും കേട്ട് ഭയന്ന വീട്ടുകാർ അയൽവാസിയായ പി.കെ കലേഷിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കൂറ്റൻ വെള്ളിമൂങ്ങയെ കണ്ടെത്തിയത്.
ഏറെ പരിശ്രമിച്ച് വെള്ളിമൂങ്ങയെ പിടികൂടി കൂട്ടിലാക്കി. വിവരം അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനം വകുപ്പിന്റെ പ്രത്യേക വിഭാഗം സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജുബിൻ സി.ആർ, വൈൽഡ് ലൈഫ് റെസ്ക്യൂവർ ജോജു. സി ടി, എന്നിവർ മൂങ്ങയെ കൊണ്ടുപോയി..