തൃശൂർ : ചാലക്കുടിയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച യുവാവിനും കൊടകരയിൽ കുഴഞ്ഞ് വീണ് മരിച്ച വൃദ്ധനും കോവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരണം. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവായി. മേച്ചിറ കാര്യാടൻ സുരേഷിന്റെ മകൻ സുജിത്താണ് (30) വാഹനാപകടത്തിൽ ചികിത്സയിലിരിക്കേ മരിച്ചത്. ദുബായിൽ നിന്നും അവധിയിലെത്തി മൂന്നു ദിവസം പിന്നിടുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. എതാനും ദിവസം മുമ്പ് ഉംറ തീർത്ഥാടനം കഴിഞ്ഞു തിരിച്ചു വരുന്നതിനിടെയാണ് വടക്കാഞ്ചേരി സ്വദേശി അബ്ദുൾ റഹിം (64) കുഴഞ്ഞുവീണ് മരിച്ചത്.