തൃശൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വൻകിട കച്ചവടക്കാരിൽ നിന്ന് മോചനം ലഭിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രത്യേക സംഭരണികൾ സ്ഥാപിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി ചോദ്യോത്തര വേളയിൽ ആവശ്യപ്പെട്ടു. ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുടെ മേൽനോട്ടത്തിലാണ് ഇത്തരം സംഭരണികൾ തയ്യാറാക്കേണ്ടതെന്നും ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി.