കൊടുങ്ങല്ലൂർ: കൊറോണ വൈറസ് വ്യാപകമാകുന്നത് പ്രതിരോധിക്കാൻ എടവിലങ്ങ് ഗ്രാമവേദി പ്രവർത്തകർ തുണി മാസ്ക് നിർമ്മിച്ച് താലൂക്ക് ആശുപത്രിയിലേയ്ക്ക് കൈമാറി. ഗ്രാമവേദി പ്രവർത്തകരിൽ നിന്നും തുണി മാസ്ക് ഏറ്റുവാങ്ങിയ അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷിന് ഇവ കൈമാറി. ഗ്രാമവേദിയുടെ മുൻകാല പ്രവർത്തകരായ ബേബി റാം, എം.എസ് ജോഷി, അജയൻ തറയിൽ, എം.എസ് സുജിത്ത് എന്നിവർ നേതൃത്വം നൽകി.