കൊടുങ്ങല്ലൂർ: വിദേശത്ത് നിന്നും വന്ന എറിയാട് സ്വദേശിയായ യുവാവിന് കോവിഡ് 19 ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തിയെന്ന കേസിൽ പ്രതിയായ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് കുഞ്ഞുമാക്കൻചാലിൽ അബ്ദുൾ സലാം (64) എന്നയാളെയാണ് കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ ബൈജു അറസ്റ്റ് ചെയ്തത്.
എറിയാട് പേബസാർ പള്ളിയിൽ നമസ്കാര സമയത്താണ് ഈ പ്രചരണം നടത്തിയത്. എന്നാൽ വിദേശത്ത് നിന്നും വന്നയാൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ ബന്ധുവിന്റെ പരാതിപ്രകാരമാണ് കേസെടുത്തത് . പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി...